ശബരിമല: സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ അനാവശ്യ ധൂർത്താണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഈ മാസം പതിമൂന്നിന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സമാന്തര ധവളപത്രമിറക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല; വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമെന്ന് വിമര്‍ശനം - kerala government
ഈ മാസം പതിമൂന്നിന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സമാന്തര ധവളപത്രമിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല
മൂന്നര വർഷം കൊണ്ട് പൊതു കടം രണ്ടരലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഇതിൽ ഒരു ലക്ഷം കോടി രൂപ ഈ സർക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും അദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും സർക്കാരും ധനമന്ത്രിയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പുനസംഘടന വൈകാതെ നടത്തുമെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.