പത്തനംതിട്ട :യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തുവെന്ന് കാണിച്ചാണ് അടൂർ പൊലീസ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. കൊല്ലത്തെ ഇടത് അനുഭാവികളുടെ സമൂഹ മാധ്യമ കൂട്ടായ്മയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
'മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ് - പാലക്കാട് ഷാജഹാൻ വധക്കേസുമായി
സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തുവെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു
'മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്
ഓഗസ്‌റ്റ് 16 ന് രാഹുൽ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലിട്ട പോസ്‌റ്റിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ഷാജഹാൻ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പോസ്‌റ്റ്. മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നുവന്നും മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ പോസ്‌റ്റിൽ ചോദിച്ചിരുന്നു. മാത്രമല്ല മുസ്‌ലിം സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിലാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.