കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ സ്വകാര്യ ബസ്‌ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പത്തനംതിട്ട നഗരസഭ ഉൾപ്പടെ വിവിധ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

പത്തനംതിട്ടയില്‍ സ്വകാര്യ ബസ്‌ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി  സ്വകാര്യ ബസ്‌ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി  പത്തനംതിട്ട  പത്തനംതിട്ട നഗരസഭ  private bus service stops temporary  pathanamthitta  private bus service  etv bharat news  kerala news
പത്തനംതിട്ടയില്‍ സ്വകാര്യ ബസ്‌ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

By

Published : Jul 13, 2020, 11:51 AM IST

പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച മുതൽ താൽക്കാലികമായി സർവീസ് നിർത്തിവച്ചു. പത്തനംതിട്ട നഗരസഭ ഉൾപ്പടെ വിവിധ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും തിരുവല്ല നഗരസഭയിലെ 28, 33 എന്നീ വാര്‍ഡുകള്‍, കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ്, റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും 11-ാം വാര്‍ഡും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡുമാണ് കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details