കേരളം

kerala

ETV Bharat / state

കുറിയന്നൂരിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; മാനേജർ അറസ്‌റ്റിൽ - കുറിയന്നൂരിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിആർഡി മിനി നിധി ലിമിറ്റഡിന്‍റെ മാനേജർ കോയിപ്രം സ്വദേശി ഡേവിസ് ജോർജ്ജാണ് അറസ്‌റ്റിലായത്.

പത്തനംതിട്ട  pathanamthitta local news  pathanamthitta latest news  കുറിയന്നൂർ  പിആർഡി മിനി നിധി  പിആർഡി മിനി നിധി തട്ടിപ്പ്  pathanamthitta  prd mini nidhi investment  കുറിയന്നൂരിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ്  മാനേജർ അറസ്‌റ്റിൽ
കുറിയന്നൂരിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; മാനേജർ അറസ്‌റ്റിൽ

By

Published : Dec 2, 2022, 8:12 PM IST

പത്തനംതിട്ട: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കോയിപ്രം പൊലീസിന്‍റെ പിടിയിലായി. പിആർഡി മിനി നിധി ലിമിറ്റഡിന്‍റെ മാനേജർ കോയിപ്രം തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ ഡേവിസ് ജോർജ്ജാണ് (64) അറസ്‌റ്റിലായത്. തൊട്ടപ്പുഴശ്ശേരി സ്വദേശി ആതിര ഓമനക്കുട്ടന്‍റെ (36) പരാതിയിലാണ് അറസ്‌റ്റ്.

കേസിലെ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി.എസ് (52), മകൻ അനന്ദു വിഷ്‌ണു (28) എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തത്. എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

നിക്ഷേപത്തുകകൾ സംബന്ധിച്ചും, ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്. സ്ഥാപനത്തിന്‍റെ നിയമാവലി പരിശോധിച്ചതിൽ ഉടമസ്ഥാവകാശം അനിലിന്‍റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു. പ്രതികൾ പല പേരുകളിൽ വിവിധ സ്ഥാപനങ്ങൾ നടത്തി പണമിടപാടും നിക്ഷേപവും നടത്തിയതായി കണ്ടെത്തി.

കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം, കാലാവധി കഴിഞ്ഞ് നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു. ജില്ലയിലെ പല പൊലീസ് സ്‌റ്റേഷനുകളിലും മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുണ്ട്. സ്ഥാപനത്തിന്‍റെ ലൈസൻസ് അനിലിന്‍റെ പേരിലാണെന്നും റിസർവ് ബാങ്ക് ലൈസൻസ് ഇല്ലന്നും വ്യക്തമായി.

ABOUT THE AUTHOR

...view details