പത്തനംതിട്ട: ലോകമെങ്ങും ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ സാമ്പത്തിക പരിമിതി കാരണം പ്രയാസമനുഭവിക്കുന്നവർക്ക് പത്തനംതിട്ട ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തില്‍ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 40 നിർധന കുടുംബങ്ങൾക്കാണ് അരി, വെളിച്ചെണ്ണ, പയർ, സോപ്പ്, ഉഴുന്ന് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളടങ്ങിയ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തത്.
പത്തനംതിട്ട ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തു
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 40 നിർധന കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ സ്റ്റേഷൻ ഓഫീസർ എസ്. ന്യൂമാന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സുധാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. എല്ലാ പ്രധാന ഉത്സവങ്ങളിലും പത്തനംതിട്ട ജന മൈത്രി പൊലീസ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് കിറ്റുകൾ വിതരണം ചെയ്ത് വരുന്നുണ്ടെന്ന് പത്തനംതിട്ട ഡിവൈഎസ്‌പി കെ.സജീവ് പറഞ്ഞു. നാടെങ്ങും ആഘോഷങ്ങൾ നടക്കുമ്പോൾ സാമ്പത്തിക പരിമിതി കാരണം ഒരു കുടുംബവും ഒഴിഞ്ഞു നിൽക്കാൻ ഇടയാവരുതെന്നാണ് ഈ പദ്ധതിയിലൂടെ ജനമൈത്രി പൊലീസ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.