പത്തനംതിട്ട:മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കിട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു പൊലീസ് കേസ് എടുത്തു(Police Case Against Cpm Member For Hate Propaganda). നാരങ്ങാനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയ ആബിദ ഭായിക്കെതിരെ ആറൻമുള പൊലീസാണ് കേസ് എടുത്തത്.
മത വിദ്വേഷം പടര്‍ത്താന്‍ ശ്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് - police case Agaist cpm
Police Case Against Cpm Member For Hate Propaganda: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യമെങ്ങും പുകയുന്നുണ്ട്. അതിനിടെയാണ് മത വിദ്വേഷം പ്രകടമാകും വിധം എഫ് ബി പോസ്റ്റിട്ട സിപിഎം പഞ്ചായത്തംഗം പൊലീസ് കേസില്‍ കുടുങ്ങിയത്.
Published : Jan 2, 2024, 6:46 PM IST
|Updated : Jan 2, 2024, 10:45 PM IST
ശ്രീരാമ ഭക്തിഗാനം ഉൾപ്പെടുത്തി അർദ്ധ നഗ്നനായ ഒരാൾ ഓടുന്ന വീഡിയോ, അയോദ്ധ്യ പ്രയാണം, ഇന്ത്യ കുതിക്കുന്നു,
ഡിജിറ്റൽ യുഗത്തിലേക്കുള്ള ഓട്ടം എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വീഡിയോ പങ്കിട്ടു. ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരത്തിലുള്ള നടപടികള്‍ ചെയ്യാൻ പാടില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഫേസ് ബുക്കിലിട്ട വിഡീയോ പിന്നീട് ഇവര്‍ നീക്കം ചെയ്തു. മത വിദ്വേഷം ഉദ്ദേശിച്ചല്ല വീഡിയോ ഇട്ടതെന്നാണ് പിന്നീട് ഇവർ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ മാളികപ്പുറം സിനിമയെ അവഹേളിച്ച് ഇവർ പോസ്റ്റ് ഇട്ടതിനെതിരെ ബിജെപി പോലീസിൽ പരാതി നൽകിയിരുന്നു.