പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പോലീസിൻ്റെ മർദ്ദനമേറ്റതായി പരാതി.
ബാംഗ്ലൂർ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്‌തൂരി വൈ നഗറിൽ എസ്. രാജേഷ് (30) നാണ് ശരീരത്തിന്‍റെ പിൻഭാഗത്ത് പല ഭാഗങ്ങളിലും അടിയേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം(Sabarimala Pilgrim Attacked By Police At Pathinettam Padi).
പതിനെട്ടാം പടിയില്‍ തീര്‍ഥാടകന് പൊലീസ് മർദ്ദനം; ബാംഗ്ലൂരിൽ നിന്നുള്ള തീർത്ഥാടകൻ ചികിത്സ തേടി - ശ്രീ അയ്യപ്പന്‍
Sabarimala Pilgrim Attacked By Police At Pathinettam Padi: പതിനെട്ടാം പടി കയറുന്നതിനിടെയാണ് ഭക്തനെ പൊലീസ് മര്‍ദ്ദിച്ചത്. ബംഗളൂരുവില്‍ നിന്ന് സന്നിധാനത്ത് എത്തിയ ഭക്തനാണ് പൊലീസ് മർദ്ദനത്തിന് ഇരയായത്.
Published : Jan 7, 2024, 10:35 PM IST
ബാംഗ്ലൂരിൽ നിന്നും ഇരുപത്തിരണ്ട് അംഗ സംഘത്തോടൊപ്പം ശബരിമല ദർശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകൻ രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്ന് ആരോപിച്ച് മൂന്നാമത്തെ പടിമുതൽ അവസാന പടി വരെ പടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് രാജേഷ് പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയില്‍ വച്ച് പൊലീസിന്‍റെ മർദ്ദനം ഏറ്റതായി പരാതി ഉയർന്നിരുന്നു.ദയാനന്ദും സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.