കേരളം

kerala

മൂലൂര്‍ സ്‌മാരകത്തില്‍ സംസ്ഥാന കവിതാ ക്യാമ്പ്

ഏഴാച്ചേരി രാമചന്ദ്രന്‍ കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു

By

Published : Feb 7, 2020, 10:46 PM IST

Published : Feb 7, 2020, 10:46 PM IST

ഏഴാച്ചേരി രാമചന്ദ്രന്‍  പത്തനംതിട്ട  സംസ്ഥാന കവിതാ ക്യാമ്പ്  ezhancherry ramachandran  pathanamthitta
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍

പത്തനംതിട്ട: ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യമെന്ന് പ്രശസ്‌ത കവി ഏഴാച്ചേരി രാമചന്ദ്രന്‍. പത്തനംതിട്ട ഇലവുംതിട്ട സരസകവി മൂലൂര്‍ സ്‌മാരകത്തില്‍ സംസ്ഥാന കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തിലൂടെയുള്ള സഞ്ചാരം എഴുത്തുകാരന്‍റെ ചര്യയാണ്. ഈ സഞ്ചാരത്തിലൂടെ മാത്രമേ എഴുത്തുകാരന്‍ പൂര്‍ണതിയിലെത്തുകയുള്ളൂ. ഭൂതകാലമാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മൂലൂര്‍ സ്‌മാരകത്തിലെ സ്‌മൃതി മണ്ഡപത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പുഷ്‌പാര്‍ച്ചന നടത്തി. കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 'സത്യാനന്തര കാലത്തെ സാഹിത്യം' എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ.പി.സോമന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു.

ABOUT THE AUTHOR

...view details