കേരളം

kerala

By

Published : Apr 1, 2021, 9:24 PM IST

ETV Bharat / state

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോന്നിയിൽ

കോന്നിയിലെ വിജയ റാലിയിൽ മോദി പങ്കെടുക്കും. സമ്മേളനത്തില്‍ ഒരുലക്ഷംപേരെ എത്തിക്കാന്‍ ബി.ജെ.പി നീക്കം.

#prime minister pta  pm-modi-in-konni-on-april-2  പ്രധാനമന്ത്രി നാളെ കോന്നിയിൽ  പത്തനംതിട്ട  എൻ.ഡി.എ  എൻ.ഡി.എ കേരള  എൻഡിഎ  എൻ.ഡി.എ സ്ഥാനാർഥി  നരേന്ദ്രമോദി  ബിജെപി ജില്ലാ സെക്രട്ടറി
പ്രധാനമന്ത്രി നാളെ കോന്നിയിൽ

പത്തനംതിട്ട :ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോന്നിയിലെത്തും. ഇവിടെ വിജയ റാലിയിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തിൽ വായുസേന ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി കാർമാർഗം സമ്മേളന വേദിയായ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെത്തും.

ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികളായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ല സെക്രട്ടറി അശോകൻ കുളനട, പന്തളം പ്രതാപൻ, കെ പദ്മകുമാർ, ബിജു മാത്യു എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

പത്തനാപുരം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയറാലി സമ്മേളനത്തില്‍ ഒരുലക്ഷംപേരെ എത്തിക്കാനാണ് ബി.ജെ.പി. തയ്യാറെടുപ്പ് നടത്തുന്നത്.

ABOUT THE AUTHOR

...view details