പത്തനംതിട്ട:ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ തയ്യാറായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരണം വിളിച്ചും എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചുമാണ് മോദി പ്രചാരണം നടത്തിയത്. അഴിമതി, അധികാരക്കൊതി, പക, ധാർഷ്‌ഠ്യം കുടുംബവാഴ്‌ച എന്നിവയാണ് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റിയും മുഖമുദ്ര. മെട്രോമാന്‍ ഇ ശ്രീധരന്‍ കേരള രാഷ്‌ട്രീയത്തിൻ്റെ ഗതിമാറ്റുന്ന വ്യക്തിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇ ശ്രീധരനെ വാഴ്ത്തിയും മുന്നണികളെ കടന്നാക്രമിച്ചും നരേന്ദ്രമോദി
അഴിമതി, അധികാരക്കൊതി, പക, ധാർഷ്‌ഠ്യം കുടുംബവാഴ്‌ച എന്നിവയാണ് എൽഡിഎഫിൻ്റെയും യുഡിഎഫിന്‍റെയും മുഖമുദ്രയെന്ന് മോദി.
ശരണം വിളിച്ച് മോദി; എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് പ്രചാരണം
കോന്നിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടത് വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നടത്തിയത്. കൈകകളുയര്‍ത്തി ശരണം വിളിച്ചുകൊണ്ട് പ്രസംഗത്തിന് തുടക്കംകുറിച്ച മോദി ജില്ലയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തുപറയുകയും കവി പന്തളം കേരളവര്‍മയെ അനുസ്‌മരിക്കുകയും ചെയ്തു.