ശബരിമല: മണ്ണിനും മനുഷ്യനും മൃഗങ്ങൾക്കും ദോഷകരമായ പ്ലാസ്റ്റിക്കിൽ നിന്ന് ശബരിമലയെ മുക്തമാക്കാനുള്ള പരിശ്രമത്തിലാണ് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. പൊലീസ്, ഫയർഫോഴ്‌സ്, എക്സൈസ് വകുപ്പുകളില്‍ നിന്നായി 30 ഇക്കോ ഗാർഡുകളും 900 വിശുദ്ധി സേനാ അംഗങ്ങളുമാണ് മാലിന്യ ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്.
പുണ്യപൂങ്കാവനം പ്ലാസ്റ്റിക് മുക്തമാക്കാന്‍ കൂട്ടായ്‌മ - punyam poonkavanam project
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള മാലിന്യങ്ങളാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക്കിനെതിരെ പ്രചാരണവും സംഘടിപ്പിക്കുന്നുണ്ട്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാത്രമല്ല ഇവർ പ്രവർത്തിക്കുന്നത്. കാടിനെയും വെള്ളത്തെയും വായുവിനെയും രക്ഷിക്കേണ്ടത് ജീവന്‍റെ നിലനിൽപ്പിന് ആവശ്യമാണെന്നുള്ളത് മനസിലാക്കിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള മാലിന്യങ്ങളാണ് ഇവര്‍ നീക്കം ചെയ്യുന്നത്. 2011 ല്‍ ഐജി പി.വിജയന്‍ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരിക്കെ ആരംഭിച്ചതാണ് 'പുണ്യം പൂങ്കാവനം' പദ്ധതി. ശബരിമല ശുചീകരണത്തിലെ നാഴികക്കല്ലായ 'പുണ്യം പൂങ്കാവനം' പദ്ധതി ഒമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തീർഥാടന കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനൊപ്പം പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രചാരണവും ഇവർ നടത്തുന്നുണ്ട്.