പത്തനംതിട്ട: ഈ കൊവിഡ് കാലം പ്രതിസന്ധികളുടെ പെരുമഴക്കാലമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലയിലും ദുരിതം വിട്ടുമാറാതെ തുടരുകയാണ്. തൊഴില്‍നഷ്ടം മൂലം നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്. മറ്റുള്ളവരുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ നിറമാർന്ന ഫ്രെയിമുകളിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർമാരുടെയും വീഡിയോ ഗ്രാഫർമാരുടെയും ജീവിതത്തിന്‍റെ നിറം നഷ്ടമായിട്ട് മാസങ്ങളായി. മാർച്ച് മുതല്‍ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കല്യാണങ്ങളും മറ്റ് വിശേഷങ്ങളും നടക്കുന്നത്. അപ്രതീക്ഷിതമായി മഹാമാരി എത്തിയതോടെ കാമറയിലൂടെ സ്വപ്നങ്ങൾ കണ്ടവരുടെ പ്രതീക്ഷകൾ തകർന്നു.
കൊവിഡില്‍ ജീവിതത്തിന്‍റെ നിറം നഷ്ടമായി: ഫോട്ടോഗ്രാഫർമാരുടെ ഫ്രെയിമില്‍ ജീവിത ദുരിതം
മാർച്ച് മുതല്‍ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കല്യാണങ്ങളും മറ്റ് വിശേഷങ്ങളും നടക്കുന്നത്. അപ്രതീക്ഷിതമായി മഹാമാരി എത്തിയതോടെ കാമറയിലൂടെ സ്വപ്നങ്ങൾ കണ്ടവരുടെ പ്രതീക്ഷകൾ തകർന്നു.
പ്രതിസന്ധിയിലായ കൊവിഡ് കാലം; നിറമില്ലാത്ത ഫ്രെയിമുകളില്‍ ഫോട്ടോഗ്രാഫർമാരുടെ ജീവിതം
അഞ്ചൂറിലധികം പ്രൊഫഷണലുകളാണ് പത്തനംതിട്ട ജില്ലയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ലോൺ എടുത്തും പണയം വെച്ചും കാമറയും മറ്റു ഉപകരണങ്ങളും വാങ്ങിയവരാണ് കൂടുതൽ ദുരിതത്തിലായത്. മിക്ക സ്റ്റുഡിയോകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് കാലത്ത് നഷ്ടമായ ജീവിതത്തിന്‍റെ ഫ്രെയിം സുന്ദരമാകുന്ന ദിവസങ്ങൾ കാത്തിരിക്കുകയാണ് ഇവർ.
Last Updated : Jun 19, 2020, 2:47 PM IST