പത്തനംതിട്ട : പ്രളയം തകർത്തെറിഞ്ഞ പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ടൂറിസം പദ്ധതി അവതാളത്തില്‍. ഫണ്ട് ലഭിക്കാത്തതിനാല്‍ അറ്റകുറ്റപ്പണികൾ നടത്താനാകാതെ പൂർണമായും നാശത്തിലേക്ക് നീങ്ങുകയാണ് പെരുന്തേനരുവി.
പുനരുജ്ജീവനം തേടി പ്രളയം തകർത്ത പെരുന്തേനരുവി
നടപ്പാത, റാമ്പ്, കുട്ടികളുടെ പാർക്ക് തുടങ്ങിയവയെല്ലാം പ്രളയത്തില്‍ തകർന്നിരുന്നു. അരുവിയിലെത്തുന്ന സന്ദർശകർക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താനായിരുന്നു റാമ്പ് നിർമ്മിച്ചത്
നടപ്പാത, റാമ്പ്, കുട്ടികളുടെ പാർക്ക് തുടങ്ങിയവയെല്ലാം പ്രളയത്തില്‍ തകർന്നിരുന്നു. അരുവിയിലെത്തുന്ന സന്ദർശകർക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താനായിരുന്നു റാമ്പ് നിർമ്മിച്ചത്. എന്നാല്‍ റാമ്പ് തകർന്നതോടെ സന്ദർശകർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. പ്രളയത്തിൽ ഒലിച്ചെത്തിയ വലിയ കല്ലുകൾ കുട്ടികൾക്കും പ്രായമായവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുട്ടികൾക്കായി നിർമ്മിച്ച പാർക്കിന്റെ പണി പാതിവഴിയിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കമെത്തിയത്. പ്രളയം കഴിഞ്ഞതോടെ പാർക്ക് പൂർണമായും തകർന്നു. ഫണ്ട് അനുവദിച്ച് പെരുന്തേനരുവി ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.