പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞത് തോട്ട കടിച്ചതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തോട്ട പൊട്ടി കൊമ്പനാനയുടെ വായിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വനംവകുപ്പ് കേസെടുത്തു.
ആന അവശനിലയില്‍ ഒരാഴ്‌ചയിലധികമായി ജനവാസമേഖലയില്‍ ചുറ്റിതിരിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. വന്യമൃഗങ്ങളെ പിടികൂടാനായി വച്ചിരുന്ന പടക്കം ആന കടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.