പത്തനംതിട്ട : പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട്. നിരണം കൊമ്പങ്കേരി പാലത്തിൽ നിന്നും ആരംഭിച്ച് തേവേരിയിൽ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന തോടിനാണ് ഈ ദുർഗതി. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും തോട്ടിലെ പോള ഒഴുകി മാറിയില്ല. തോടിന്‍റെ പല ഭാഗങ്ങളിലും മരങ്ങൾ തോടിന് കുറുകെ വീണ് കിടക്കുന്നതാണ് പോളയും പായലും ഒഴുകി മാറുന്നതിന് തടസമാകുന്നത്. തോടിന്‍റെ ആഴം കൂട്ടുന്നതിന് കഴിഞ്ഞ വർഷവും പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നെങ്കിലും പദ്ധതി നടപ്പിലായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട് - പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട്
നീരൊഴുക്ക് നിലച്ചതോടെ തോട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം തീർത്തും മലിനമായ അവസ്ഥയിലാണ്.
പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട്
കുളിക്കുന്നതിനും തുണി കഴുകുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കുമായി ഇരു കരകളിലുമായി താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന തോടാണിത്. എന്നാൽ നീരൊഴുക്ക് നിലച്ചതോടെ തോട്ടിൽ കെട്ടിനിൽക്കുന്ന വെള്ളം തീർത്തും മലിനമായ അവസ്ഥയിലാണ്. തോടിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം കുടുംബശ്രീ അംഗങ്ങൾ ചേർന്ന് കഴിഞ്ഞ മാസം ജില്ല കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
TAGGED:
latest pathanamthitta