കേരളം

kerala

ETV Bharat / state

കൊടുമണ്‍ സംഘര്‍ഷത്തില്‍ സിപിഎം-സിപിഐ ഒത്തുതീര്‍പ്പ് ഫോര്‍മുല - pathanamthitta koduman cpm-cpi dispute

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം. മുന്നണി ബന്ധത്തിന് കോട്ടം വരുന്നതൊന്നും ആവര്‍ത്തിക്കരുതെന്ന് ചർച്ചയിൽ സിപിഎം.

കൊടുമണ്‍ സംഘര്‍ഷം  സിപിഎം-സിപിഐ സംഘര്‍ഷം  pathanamthitta koduman cpm-cpi dispute  Pathanamthitta Latest News
കൊടുമണ്‍ സംഘര്‍ഷത്തില്‍ സിപിഎം-സിപിഐ ഒത്തുതീര്‍പ്പ് ഫോര്‍മുല

By

Published : Jan 29, 2022, 6:17 PM IST

പത്തനംതിട്ട : കൊടുമണ്ണിലെ സിപിഎം - സിപിഐ സംഘര്‍ഷം പരിഹരിക്കാന്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെയും സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്റെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ നടപടി വേണമെന്ന സിപിഐയുടെ ആവശ്യം സിപിഎം ജില്ലാ നേതൃത്വം അംഗീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായും നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.

എന്നാല്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. ഇത് പക്ഷാഭേദമാണെന്നും സിപിഐ ആരോപിച്ചു. ഇതോടെ കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെടാനും ഇരുപക്ഷത്ത് നിന്നും സംഘര്‍ഷങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കേസുകള്‍ പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രണ്ട് പാര്‍ട്ടി നേതാക്കളും സംയുക്തമായി പൊലീസിനെ സമീപിക്കും. മുന്നണി ബന്ധത്തിന് കോട്ടം വരുന്നതൊന്നും ആവര്‍ത്തിക്കരുതെന്ന് ചർച്ചയിൽ സിപിഎം ആവശ്യപ്പെട്ടു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടന്നത്.

Also Read: സിപിഐ നേതാക്കൾക്ക് നടുറോഡില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ മർദനം; ദൃശ്യങ്ങൾ

ഈ മാസം 16ന് നടന്ന അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ കെ ഉദയ കുമാർ എന്നിവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. അക്രമത്തിനെതിരെ ജനയുഗം മുഖപ്രസംഗവും എഴുതിയിരുന്നു. ജില്ലയിൽ സിപിഎം-സിപിഐ ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാകുന്ന ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുന്നത്.

ABOUT THE AUTHOR

...view details