അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന ഉത്തരവ് നടപ്പിലാക്കി പത്തനംതിട്ട
കോന്നിയില്‍ കൃഷിടിയങ്ങളിലിറങ്ങിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നു
പത്തനംതിട്ട: അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന സര്‍ക്കാര്‍ ഉത്തരവ് ആദ്യമായി സംസ്ഥാനത്ത് നടപ്പിലാക്കി പത്തനംതിട്ട ജില്ല. കോന്നിയില്‍ കൃഷിടിയങ്ങളിലിറങ്ങിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നു. മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതക്കുന്ന കാട്ടുപന്നിശല്യത്തെക്കുറിച്ച് ദീര്‍ഘനാളുകളായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ വനംമന്ത്രി സര്‍ക്കാരുമായി കൂടിയാലോചിച്ച് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കോന്നി അരുവാപ്പാലത്തിന് സമീപം ഇന്നലെ രാത്രി നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വനപാലകർ വെടിവെച്ച് കൊന്നത്. വരും ദിവസങ്ങളിലും വനംവകുപ്പ് കാട്ടുപന്നിശല്യം രൂക്ഷമായ ഇടങ്ങളില്‍ രാത്രികാല തെരച്ചില്‍ നടത്തും.