കേരളം

kerala

ETV Bharat / state

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം എബ്രഹാം കോശി(കൊച്ചുമോന്‍)യുടെ ഭാര്യ റിയ ഫിലിപ്പോസ് എബ്രഹാം(58) ആണ് മരിച്ചത്.

pathanamthitta house wife dead in Kuwait  pathanamthitta  covid dead  house wife  thiruvalla  amalloor
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

By

Published : May 29, 2020, 10:40 AM IST

പത്തനംതിട്ട: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവല്ല ആമല്ലൂര്‍ മുണ്ടമറ്റം എബ്രഹാം കോശി(കൊച്ചുമോന്‍)യുടെ ഭാര്യ റിയ ഫിലിപ്പോസ് എബ്രഹാം(58) ആണ് മരിച്ചത്. കോഴഞ്ചേരി പാണ്ട്യാലയ്ക്കല്‍ കുടുംബാംഗമാണ്. വ്യാഴാഴ്‌ച രാവിലെയായിരുന്നു മരണം.

കൊച്ചുമോന്‍ കുവൈത്തില്‍ ബിസിനസ് നടത്തുകയാണ്. ബിസിനസ് അവസാനിപ്പിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ നാട്ടിലേക്ക് തിരിച്ചുവരാനിരിക്കുകയായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്നാണ് യാത്ര തടസ്സപ്പെട്ടത്. മകള്‍: ദിവ്യ(ബെംഗളൂരു). ശവസംസ്‌കാരം കുവൈത്തില്‍ നടത്തി.

ABOUT THE AUTHOR

...view details