പത്തനംതിട്ട: തിരുവല്ലയിൽ 12 ദിവസം മുമ്പ് കാണാതായ വയോധികന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കവിയൂർ കോട്ടൂർ വലിയ പറമ്പിൽ ഫിലിപ്പ് ഈപ്പന്‍റെ (80) മൃതദേഹമാണ് കണ്ടെത്തിയത്. കവിയൂർ തൃക്കൊക്കൊടിപ്പാറ ഗുഹാ ക്ഷേത്രത്തിന് പിൻവശത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവല്ലയിൽ വയോധികന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി - pathanamthitta
ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്
പരിസരവാസിയായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. തിരുവല്ല എസ്എച്ച്ഒ വിനോദ്, എസ് സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 10 ദിവസത്തോളം പഴക്കം വരുമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകുവെന്നും പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.