കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ 85 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പത്തനംതിട്ട  covid updates  കോട്ടാങ്ങല്‍  കോന്നി
പത്തനംതിട്ടയിൽ 85 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

By

Published : Aug 1, 2020, 9:13 PM IST

പത്തനംതിട്ട: ജില്ലയില്‍ 85 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 469 ആയി. 490 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1143 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1510 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 42 പേര്‍ രോഗമുക്തരായി.

കോട്ടാങ്ങല്‍ കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകളും, കുളനട ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാര്‍ഡുകള്‍, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 15 വാര്‍ഡുകള്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാര്‍ഡുകളും കണ്ടെയ്ൻ‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏഴ്, തിരുവല്ല നഗരസഭയിലെ വാര്‍ഡ് അഞ്ച്, എട്ട് എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ൻ‌മെന്‍റ് സോണുകളുടെ കാലാവധി ദീർഘിപ്പിച്ചു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് അടൂര്‍ നഗരസഭയിലെ വാര്‍ഡ് രണ്ട്, മൂന്ന്, 13, 14, 15, 16, 17, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മൂന്ന്, എട്ട്, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13, 14, 21, 25, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, തിരുവല്ല നഗരസഭയിലെ വാര്‍ഡ് ഏഴ് എന്നീ സ്ഥലങ്ങളെ ഓഗസറ്റ് മൂന്നു മുതലും കണ്ടെയിൻമെന്‍റ് സോണ്‍ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി.

ABOUT THE AUTHOR

...view details