കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - പത്തനംതിട്ട

170 പേർ നിലവിൽ രോഗികളായിട്ടുണ്ട്. 164 പേർ ജില്ലയിലും ആറുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്.

covid updates  pathanamthitta covid updates  പത്തനംതിട്ട  കൊവിഡ് 19
പത്തനംതിട്ട ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jun 27, 2020, 10:22 PM IST

പത്തനംതിട്ട: ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സൗദിയിൽ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 38 വയസുകാരൻ. കുവൈറ്റിൽ നിന്നും എത്തിയ പ്രമാടം മല്ലശ്ശേരി സ്വദേശിയായ 22 വയസ് കാരൻ കൊടുമൺ പുതുമല സ്വദേശിയായ 27 വയസുകാരൻ. ദുബൈയിൽ നിന്നെത്തിയ മുണ്ടു കോട്ടയ്ക്കൽ സ്വദേശിയായ 35 വയസുകാരൻ.

ഡൽഹിയിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശി 25 വയസുകാരി നാറാണംമൂഴി അടിച്ചിപ്പുഴ സ്വദേശിയായ 41 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ രോഗ മുക്തരായി. 170 പേർ രോഗികളായിട്ടുണ്ട്. 164 പേർ ജില്ലയിലും ആറുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. വിവിധ ആശുപത്രികളിൽ 186 ഐസലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3102 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 2321 പേരും നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details