ഒരു പത്തനംതിട്ട സ്വദേശിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട വാര്‍ത്തകള്‍
വിദേശത്ത് നിന്നെത്തിയ ഊന്നുകല്‍ സ്വദേശിക്കാണ് രോഗബാധ. ഇദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
പത്തനംതിട്ട:പത്തനംതിട്ട സ്വദേശിയായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും 21ന് എത്തിയ ഊന്നുകല്‍ സ്വദേശിക്കാണ് രോഗബാധ. ഇദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ജില്ലയില്‍ രോഗം ബാധിച്ച് എട്ട് പേര്‍ ചികിത്സയിലുണ്ട്. വിവിധ ആശുപത്രികളില്‍ 29 പേര്‍ ഐസലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2709 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 418 പേരും നിരീക്ഷണത്തില്‍ തുടരുന്നു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ 64 പേരും ജലന്ധര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ 22 പേരും ജയ്പൂര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ 87 പേരും ഡല്‍ഹി-ആലപ്പുഴ സ്‌പെഷ്യല്‍ ട്രെയിനില്‍ 78 പേരും ഇന്ന് ജില്ലയിലെത്തി. വിദേശത്തുനിന്ന് മൂന്ന് വിമാനങ്ങളിലായി സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 16 പേര്‍കൂടി ജില്ലയിലെത്തി.