പത്തനംതിട്ട ജില്ലാ ഭരണകൂടം ഓൺലൈൻ അദാലത്ത് നടത്തി
അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ വീഡിയോ കോൺഫറൻസ് മുഖേനേയാണ് അദലത്ത് നടത്തിയത്. റാന്നി താലൂക്ക് തല അദാലത്തിൽ 39 പരാതികൾ പരിഹരിച്ചു.
പത്തനംതിട്ട: ജില്ലാ ഭരണകൂടം അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ അദാലത്ത് നടത്തി. വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ റാന്നി താലൂക്ക് തല അദാലത്തിൽ 39 പരാതികൾ പരിഹരിച്ചു. ജില്ലാ കലക്‌ടർ പി ബി നൂഹിന്‍റെ നേതൃത്വത്തിൽ കലക്‌ട്രേറ്റിൽ നിന്നും ഓൺലൈനായി നടത്തിയ അദാലത്തിൽ റാന്നി താലൂക്കിലെ 13 അക്ഷയകേന്ദ്രങ്ങളിൽ മുൻകൂട്ടി പരാതി രജിസ്‌റ്റർ ചെയ്തവർ ഹാജരായി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു. അദാലത്തിൽ ഭൂരിഭാഗവും പരാതികളും വസ്‌തു സംബന്ധമായ പട്ടയം, പോക്കുവരവ് എന്നിവയായിരുന്നു. പരാതി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളവ റിപ്പോർട്ടുകൾക്കായി അതാത് വകുപുകളിലേക്ക് അയച്ചു. അയൽവാസികളുടെ വസ്‌തുവിൽ നിൽക്കുന്ന മരങ്ങൾ വീടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നതായ നിരവധി പരാതികൾ അദാലത്തിൽ ലഭിച്ചു.