കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ 171 പ്രശ്ന സാധ്യത ബൂത്തകൾ: ജില്ലിയിലെ ബൂത്തുകളുടെ സ്ഥിതിവിവര അവലോകന യോഗം നടന്നു - സി-വിജില്‍ ആപ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ച സി-വിജില്‍ ആപ് പത്തനംതിട്ട ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനത്തിന് ഈ ആപ്പിലൂടെ പരാതികള്‍ നല്‍കാന്‍ സാധിക്കും.

സ്ഥിതിവിവര അവലോകന യോഗം

By

Published : Mar 19, 2019, 1:37 AM IST

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെ സ്ഥിതിവിവര അവലോകന യോഗം ജില്ലാ കലക്ടര്‍ പി.ബി. നൂഹിന്‍റെഅധ്യക്ഷതയില്‍ നടന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയും ആക്ഷന്‍ പ്ലാന് രൂപം നല്‍കുകയും ചെയ്തു. പത്തനംതിട്ട മണ്ഡലത്തിൽ ആകെ1437 പോളിംഗ് ബൂത്തുകളാണുള്ളത്, അവയിൽ1077പോളിംഗ് ബൂത്തുകള്‍ ആണ് ജില്ലയിൽ ഉള്ളത്. ഇതില്‍ 171 ബൂത്തുകള്‍ പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണംകഴിഞ്ഞതവണത്തെക്കാള്‍ 20 ബൂത്തുകളുടെ വര്‍ധനവുണ്ട് ഇക്കൊല്ലം. 11 മേഖലകളിലായി 22 ദുര്‍ബല ബൂത്തുകളും മണ്ഡലത്തിലുണ്ട്.അതേസമയം അടിയന്തരവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബൂത്തുകളൊന്നും തന്നെ മണ്ഡലത്തിലില്ലെന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്‌ക്വാഡുകളേയും നിയമിച്ചുകഴിഞ്ഞു. ഒരു നിയമസഭാ നിയോജകമണ്ഡലത്തില്‍ മൂന്ന് ഫൈ്‌ളയിംഗ് സ്‌ക്വാഡുകള്‍, മൂന്ന് സ്റ്റാറ്റിക്‌സ് സര്‍വലൈന്‍സ് സംഘം, ഒരു മാതൃകാ പെരുമാറ്റചട്ട ലംഘന നിരീക്ഷണ സംഘം, ഒരു വീഡിയോ സര്‍വൈലന്‍സ് സംഘം, വീഡിയോ വ്യൂവിംഗ് ടീം തുടങ്ങി ഒമ്പത് വീതം സ്‌ക്വാഡുകളാണ് ഒരോ നിയമസഭാ നിയോജകമണ്ഡലത്തിലും പ്രവര്‍ത്തിക്കുക.

നൂഹിന്‍റെഅധ്യക്ഷതയില്‍ സ്ഥിതിവിവര അവലോകന യോഗം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ച സി-വിജില്‍ ആപ് പത്തനംതിട്ട ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനത്തിന് ഈ ആപ്പിലൂടെ പരാതികള്‍ നല്‍കാന്‍ സാധിക്കും. പരാതി ലഭിച്ചാല്‍ അത് പരിഹരിക്കുന്നതിന് 100 മിനിറ്റ് സമയമാണ് ഓരോ സംഘത്തിനും നല്‍കിയിട്ടുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. അവലോകന യോഗത്തില്‍സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ് കുമാര്‍, എ.ആര്‍.ഒ.മാര്‍, പോലീസ്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ,ഇ.ആര്‍.ഒ.മാര്‍, തുടങ്ങിയര്‍ പങ്കെടുത്തു.


ABOUT THE AUTHOR

...view details