പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഗ്യാസ് ഏജൻസിയുടെ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അധ്യാപികയായ കുരമ്പാല വള്ളപ്പുരയിൽ ദിലീപിന്‍റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്കൂൾ ടീച്ചേഴ്സ് ട്രയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം തോന്നല്ലൂർ യുപി സ്കൂളിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.
പന്തളത്ത് ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു - Pathanamthitta
സ്കൂട്ടറിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ ശ്രീദേവിയുടെ തലയിൽ കൂടി വണ്ടി കയറി ഇറങ്ങി
അധ്യാപിക
പുറകേ വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രീദേവിയുടെ തലയിൽ കൂടി ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.
Last Updated : May 9, 2019, 2:35 PM IST