കേരളം

kerala

ETV Bharat / state

മാസ്‌കിന് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്‌പിറ്റലിന് പിഴ ചുമത്തി

ഈ സ്ഥാപനം മാസ്‌ക്കുകള്‍ക്ക് അമിത വില ഈടാക്കുന്നതായി ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് നടപടി. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി

മാസ്‌കുകള്‍ക്ക് അമിത വില പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റൽ പിഴ ചുമത്തി ത്രീ പ്ലൈ മാസ്‌ക് Pandalam Pandalam Christian Mission Hospital 15,000 for over-masks
മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ ചുമത്തി

By

Published : Apr 29, 2020, 11:06 PM IST

പത്തനംതിട്ട: മാസ്‌കിന് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്‌പിറ്റലിന് ജില്ലാ കലക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. ഈ സ്ഥാപനം മാസ്‌ക്കുകള്‍ക്ക് അമിതല വില ഈടാക്കുന്നതായി ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് നടപടി. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ക്രിസ്ത്യന്‍ മിഷന്‍ ഹോസ്‌പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്ത്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി. ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്‌പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details