പത്തനംതിട്ടയില്‍ ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കിയതായി മന്ത്രി കെ.രാജു
വ്യക്തിഗതമായി പഠന സൗകര്യം ഇല്ലാതിരുന്ന 971 കുട്ടികൾക്ക് കമ്മ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയ ഇടങ്ങളിലും പഠന സൗകര്യം ഒരുക്കി
പത്തനംതിട്ട:ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കിയതായി വനം ക്ഷീര വകുപ്പ് മന്ത്രി കെ.രാജു. വ്യക്തിഗതമായി പഠന സൗകര്യം ഇല്ലാതിരുന്ന 971 കുട്ടികൾക്ക് കമ്മ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയ ഇടങ്ങളിലും പഠന സൗകര്യം ഒരുക്കി. ജില്ലയിലെ 98121 വിദ്യാർഥികളിൽ 83647 വിദ്യാർഥികൾക്കാണ് സ്വന്തമായി പഠന സൗകര്യം ഉണ്ടായിരുന്നത്. ഇവരിൽ 204 കുട്ടികൾക്ക് ഓൺലൈൻ പ0നത്തിനായി പൊതു കേന്ദ്രങ്ങളിൽ എത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇതിൽ 117 കുട്ടികൾക്ക് വ്യക്തിഗതമായി പഠിക്കുവാൻ ആവശ്യമായ സാമഗ്രികൾ അടിയന്തരമായി നൽകുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. കമ്മ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ തുടങ്ങി 1245 പൊതു ഓൺലൈൻ പഠനകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ജൂൺ പകുതിയോടെ ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പഠന സൗകര്യം ഉറപ്പുവരുത്താൻ സാധിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സോളാർ പാനലുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.