പത്തനംതിട്ട: വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത ശേഷം മറിച്ചു വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ തോട്ടവാരം കണ്ണങ്കര വീട്ടില്‍ സനല്‍ കുമാർ ആണ് പിടിയിലായത്. റിമാന്‍ഡിലായിരുന്ന ഇയാളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഏപ്രില്‍ 26നാണ് സനൽ കുമാർ അടങ്ങുന്ന സംഘം കേസിലെ പരാതിക്കാരനായ ജോണ്‍ വി മാത്യുവിന്‍റെയും സുഹൃത്തുക്കളായ ഷിജു, അജ്‌മല്‍, ബഷീര്‍ എന്നിവരുടെയും കാറുകള്‍ വാടകയ്ക്ക് കൊണ്ടുപോയിട്ട് മറിച്ചുവിറ്റത്. ജൂലൈ 30നാണ് സനല്‍ കുമാറിനെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടുന്നത്.