വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കാം - Non-resident Keralites can talk to doctors directly
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്
പത്തനംതിട്ട: വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുന്നതിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ക്രമീകരണം ഏര്‍പ്പെടുത്തിയതായി വീണാ ജോര്‍ജ് എം.എല്‍.എ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വീഡിയോ കോള്‍ അനുവദീയമല്ലാത്തത് കൊണ്ട് അത്യാവശ്യമെങ്കില്‍ സ്‌കൈപ്പിലൂടെയും ഡോക്ടർമാരുമായി സംസാരിക്കാവുന്നതാണ്. ഡോക്ടര്‍മാരുമായി സംസാരിക്കേണ്ടവര്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കണം. വിളിക്കേണ്ട നമ്പര്‍ 0468 2222218, 6282213688, 6238426756. രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെയാണ് സൗകര്യം ലഭ്യമാകുക.