പത്തനംതിട്ട റാന്നിയിൽ വിവിധ പാർട്ടികളിൽ നിന്ന് ഇരുന്നൂറോളം പേർ ബിജെപിയിൽ ചേർന്നു - റാന്നി
പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ റാന്നി മണ്ഡലം കൺവെൻഷനിലാണ് വിവിധ പാർട്ടികളിലെ ആളുകൾ ബിജെപിയിലേക്ക് എത്തിയത്.
പത്തനംതിട്ട റാന്നിയിൽ വിവിധ പാർട്ടികളിൽ നിന്ന് ഇരുന്നൂറോളം പേർ ബിജെപിയിൽ ചേർന്നു
സിപിഎമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ മുതൽ കോൺഗ്രസിന്‍റെ മുൻ മണ്ഡലം പ്രസിഡന്‍റുമാർ വരെയുള്ള നിരവധി പേരാണ് എൻഡിഎയിൽഅംഗത്വമെടുത്തത്. മലയരയ വിഭാഗത്തിന്‍റെമൂപ്പനായ കൃഷ്ണൻകുട്ടി.സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന മണിയാർ അനിൽകുമാർ ,മുൻ സിപിഎം അംഗമായിരുന്ന ചെല്ലപ്പൻ ആചാരി തുടങ്ങിയവർ ഇതിൽ ഉള്‍പ്പെടുന്നു