പത്തനംതിട്ട:കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ കിട്ടാതെ സര്‍ക്കാരും സന്നദ്ധസംഘടനകളും ജനങ്ങളും ബുദ്ധിമുട്ടുമ്പോള്‍ പരിഹാരവുമായി എത്തുകയാണ് സ്‌ത്രീ കൂട്ടായ്‌മ. പന്തളം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ് യൂണിറ്റാണ് മാസ്‌ക് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്.
മാസ്‌ക് നിര്‍മാണവുമായി നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ്
പന്തളം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ് എന്ന യൂണിറ്റാണ് മാസ്‌ക് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ നിർദേശപ്രകാരമാണ് നിര്‍മാണം.
മാസ്ക്ക് നിര്‍മാണവുമായി നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ്
കുടുംബശ്രീ ജില്ലാ മിഷന്‍റെ നിർദേശപ്രകാരമാണ് ഇവർ മാസ്‌ക് നിർമിക്കുന്നത്. നൂറ് ശതമാനം കോട്ടൺ തുണി ഉപയോഗിച്ച് സുരക്ഷിതമായി ഉണ്ടാക്കുന്ന മാസ്‌കുകള്‍ രണ്ട് പാളികളുള്ളതും കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയുമാണ്. 15 രൂപ നിരക്കിലാണ് ഇവർ കുടുംബശ്രീ യൂണിറ്റിന് നൽകുന്നത്. എട്ടുപേരാണ് ഒരേസമയം തുന്നിയുണ്ടാക്കുന്നത്. ദിവസം 2500 എണ്ണംവരെ നിർമിക്കാനാകുമെന്ന് യൂണിറ്റ് പ്രസിഡന്‍റ് എസ്. ജയലക്ഷ്മി പറഞ്ഞു.
Last Updated : Mar 27, 2020, 3:16 PM IST