പത്തനംതിട്ട:ജില്ലയിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി ഉയർന്ന ദേശീയ പതാക, കെട്ടിയ കയറിൽ കുടുങ്ങി.
പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷം തുടർന്ന് പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ താഴെ ഇറക്കി. പതാക കെട്ടിയതിലെ അപാകത പരിഹരിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥരാണ് വീണ്ടും പതാക ഉയർത്തിയത്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ല കലക്‌ടര്‍ ഡോ ദിവ്യ എസ് അയ്യർ, കമാന്‍ഡര്‍ സി.കെ മനോജ്, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജൻ എന്നിവർ പങ്കെടുത്തു. പൊലീസ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, റെഡ്‌ക്രോസ്, വനം വകുപ്പ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, എക്‌സൈസ്, എന്‍.സി.സി എന്നിവയുടെ പ്ലാറ്റൂണുകളും ബാന്‍റ് സെറ്റിന്‍റെ മൂന്ന് ടീമുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സാംസ്‌കാരിക പരിപാടികളും, പൊലീസ് മെഡല്‍ വിതരണവും, സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഗ്രൂപ്പുകള്‍ക്ക് എവറോളിങ് ട്രോഫി വിതരണവും, സമ്മാനദാനവും നടന്നു.
Also Read സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം, സംസ്ഥാനത്തെ പരേഡിന്‍റെ മനോഹര ദൃശ്യം