കേരളം

kerala

ETV Bharat / state

കാമുകിയുടെ 16കാരിയായ മകളെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ - പത്തനംതിട്ട പൊലീസ്

റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാറിനെയാണ് പത്തനംതിട്ട പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്‌തത്.

pathanamthitta pocso case  Mothers boyfriend arrests for raping minor girl  Mothers boyfriend rape minor girl in pathanamthitta  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ  അമ്മയുടെ കാമുകൻ അറസ്റ്റിൽ  പത്തനംതിട്ട പോക്‌സോ കേസ്  പത്തനംതിട്ട പൊലീസ്  പോക്‌സോ കേസിൽ അറസ്റ്റിലായി
കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

By

Published : Aug 9, 2022, 8:20 AM IST

പത്തനംതിട്ട: പോക്‌സോ കേസിൽ അറസ്റ്റിലായി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും കൂസലില്ലാതെ ചിരിച്ച് പ്രതി. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാറാ (26) കാമുകിയുടെ 16കാരിയായ മകളെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്നാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത്.

കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പെൺകുട്ടിയും അമ്മയും. പ്രതി ഇവർക്കൊപ്പം കൂടുകയും തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ 2022 ഓഗസ്റ്റ് 5ന് രാത്രി പ്രതി ദേഹോപദ്രവം ഏൽപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്‌പെക്‌ടർ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പോക്‌സോ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ പൊലീസ് ജീപ്പിൽ ഇരുന്ന് ചിരിക്കുന്ന പ്രതിയെ ദൃശ്യങ്ങളിൽ കാണാം. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

ABOUT THE AUTHOR

...view details