ശബരിമല: മകരവിളക്കിന് മുന്നോടിയായി പഴുതടച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി കേരള പൊലീസ്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക പൊലീസ് സേന ഇന്ന് ചുമതലയേല്‍ക്കും. രണ്ട് ഡിവൈ.എസ്.പി , മൂന്നു സി.ഐ, 16 എസ്.ഐമാരടക്കം 200 ഓളം പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നിലവില്‍ സന്നിധാനത്ത് 1,475 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ശബരിമല മകരവിളക്ക്; പഴുതടച്ച സുരക്ഷ ഒരുക്കാന്‍ അധിക പൊലീസ് സേന - ശബരിമല വാര്‍ത്തകള്‍
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് ഡി.വൈ.എസ്.പി , മൂന്നു സി.ഐ, 16 എസ്.ഐമാരടക്കം 200 ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഭക്തരുടെ സുരക്ഷക്കായി 15 ഡിവൈ.എസ്.പി മാരും സി.ഐമാരും 160 എസ്.ഐ, എ.എസ്.ഐമാരും നിലവില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 70 അംഗ ബോംബ് സ്‌ക്വാഡും സന്നിധാനത്ത് പ്രവര്‍ത്തന നിരതമാണ്. പൊലീസ് ടെലികമ്മ്യൂണിക്കേഷനിലും 20 പേരെ നിയോഗിച്ചിട്ടുണ്ട്.
കേരള പൊലീസിലെ ക്വിക് റസ്പോണ്‍സ് ടീമും മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെത്തുമെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ്.സുജിത്ത്ദാസ് അറിയിച്ചു. ബെയ്‌ലി പാലം വഴിയും കൊപ്രക്കളത്തിന് മുന്നിലുള്ള റോഡ് മാര്‍ഗവുമാണ് ഭക്തര്‍ക്ക് പമ്പയിലേക്ക് പോകാന്‍ സൗകര്യമൊരുക്കുക.