കേരളം

kerala

ETV Bharat / state

പൂഴിക്കാട് സ്‌കൂളിന് കെട്ടിടം പണിയാൻ കൂടുതൽ തുക അനുവദിക്കും: ഡോ.തോമസ് ഐസക് - Poozhikkad School

ക്ലാസ് മുറികൾ പുതിയതാകുന്നതോടൊപ്പം ഓരോ ക്ലാസ് മുറിയിലും ലൈബ്രറി നിര്‍മിക്കും

പൂഴിക്കാട് സ്‌കൂൾ ഡോ.തോമസ് ഐസക് Poozhikkad School Dr. Thomas Isaac
പൂഴിക്കാട് സ്‌കൂളിന് കെട്ടിടം പണിയാൻ കൂടുതൽ തുക അനുവദിക്കും: ഡോ.തോമസ് ഐസക്

By

Published : Feb 28, 2020, 4:28 AM IST

പത്തനംതിട്ട: പൂഴിക്കാട് ഗവൺമെന്‍റ് യു.പി സ്‌കൂളിൽ കെട്ടിടം പണിയുന്നതിന് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ തികയാതെ വന്നാൽ ബാക്കി തുക കൂടി അനുവദിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച തുക സൗകര്യപ്രദമായ കെട്ടിടം പണിയുവാൻ തികയുകയില്ലെന്നതിനാലാണ് രണ്ട് നിലകളിലായി പത്ത് ക്ലാസ് മുറികളുള്ള കെട്ടിടം പണിയുന്നതിന് പണം നൽകുന്നത്. ക്ലാസ് മുറികൾ പുതിയതാകുന്നതോടൊപ്പം ഓരോ ക്ലാസ് മുറിയിലും ലൈബ്രറിയും ഉണ്ടാക്കും. ഇതിനായി എല്ലാ വീടുകളിൽ നിന്നും ഓരോ പുസ്തകം വീതം ശേഖരിക്കും. പാവപ്പെട്ടവനും പണക്കാരന്‍റെ മക്കൾക്ക് ലഭിക്കുന്നത്ര പഠനസൗകര്യം നൽകുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും എല്ലാ മേഖലകളിലും പാവപ്പെട്ടവര്‍ക്ക് കൂടുതൽ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനോത്സവവും എൻഡോവ്‌മെന്‍റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details