കാലവർഷം കനിഞ്ഞതോടെ പെരുന്തേനരുവി ജല സമൃദ്ധം
കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജലസമൃദ്ധമായിരിക്കുകയാണ് പത്തനംതിട്ട പെരുന്തേനരുവി വെള്ളച്ചാട്ടം
പത്തനംതിട്ട:കാലവർഷം ശക്തമായതോടെ വേനലിൽ വറ്റിവരണ്ടുപോയ പെരുന്തേനരുവി വെള്ളച്ചാട്ടം ജല സമൃദ്ധമായി. വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്നു പെരുന്തേനരുവിയും നാവീണരുവിയും. കെ എസ് ഇ ബിയുടെ ചെറുകിട ജലവൈദ്യുത പദ്ധതി ഡാം നിർമിക്കപ്പെട്ടതോടെ വേനൽക്കാലങ്ങളിൽ പൂർണമായും അപ്രത്യക്ഷമാകും അരുവി. പെരുന്തേനരുവിക്കും നാവീണരുവിക്കും അരകിലോമീറ്റർ മുകളിലായി നിർമിച്ച ഡാമിൽനിന്നും വൈദ്യുതി ഉല്‍പാദനത്തിന് ശേഷം ടണൽവഴി ഇരു അരുവികളുടെയും 3 കിലോമീറ്ററോളം താഴെയായാണ് ആറ്റിലേക്ക് വെള്ളം ഒഴുക്കുന്നത്. ഇതാണ് വേനലിൽ അരുവിയും വെള്ളച്ചാട്ടവും വറ്റിവരളാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ ജലസമൃദ്ധമായിരിക്കുകയാണ് ഇവിടം. ഇതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി.