പത്തനംതിട്ട:തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ മോക്ക് പോള്‍ നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ പഞ്ചായത്ത് മുഖ്യ വരണാധികാരിയും ജില്ലാ കലക്ടറുമായ പി ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക് പോള്‍ നടത്തിയത്. കലക്ടറേറ്റ് അങ്കണത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെയര്‍ഹൗസിലാണ് മോക്ക് പോള്‍ നടത്തിയത്.
പത്തനംതിട്ടയിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ മോക്ക് പോള്‍ നടത്തി - electronic voting machines
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ പഞ്ചായത്ത് മുഖ്യ വരണാധികാരിയും ജില്ലാ കലക്ടറുമായ പി ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക് പോള്‍ നടത്തിയത്
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ 1326 പോളിങ് ബൂത്തുകളും നഗരസഭകളിൽ 133 പോളിങ് ബൂത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റിന്‍റെയും 5133 ബാലറ്റ് യൂണിറ്റിന്‍റെയും നഗരസഭകളിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റിന്‍റെയും 179 ബാലറ്റ് യൂണിറ്റിന്‍റെയുമാണ് പ്രാഥമിക സാങ്കേതിക പരിശോധന പൂര്‍ത്തിയായത്.
ഒക്‌ടോബര്‍ 19 മുതല്‍ ആരംഭിച്ച സാങ്കേതിക പരിശോധന ആറ് ഇ.സി.ഐ.എല്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്‍പതോടെ പൂര്‍ത്തീകരിച്ചിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഹരികുമാര്‍, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ജെ രവി, ആര്‍.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.