കേരളം

kerala

ETV Bharat / state

ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീർഥാടനകാലം: ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ - മന്ത്രി കെ രാധാകൃഷ്‌ണൻ

വൻഭക്തജനത്തിരക്കുണ്ടായിട്ടും വിവിധ വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ പരാതിരഹിതമായിരുന്നു തീർഥാടനകാലമെന്ന് അവലോകനയോഗ ശേഷം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

sabarimala pilgrimage  sabarimala  sabarimala pilgrims  sabarimala devotees  minister k radhakrishnan about sabarimala  minsiter k radhakrishnan  ശബരിമല  ശബരിമല തീർഥാടനം  ശബരിമല തീർഥാടകർ  ശബരിമലയെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ  ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ  ശബരിമല തീർഥാടനത്തിൽ ദേവസ്വം മന്ത്രി  ദേവസ്വം മന്ത്രി വാർത്താസമ്മേളനം  കെ രാധാകൃഷ്‌ണൻ വാർത്താസമ്മേളനം  മണ്ഡലകാലത്തെക്കുറിച്ച് ദേവസ്വം മന്ത്രി  മന്ത്രി കെ രാധാകൃഷ്‌ണന്‍റെ പ്രതികരണം  മകരവിളക്ക്  makaravilakku  sabarimala makarvilakku
ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ

By

Published : Dec 27, 2022, 2:00 PM IST

മന്ത്രി കെ രാധകൃഷ്‌ണന്‍റെ പ്രതികരണം

പത്തനംതിട്ട:വൻഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗ ശേഷം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

മകരവിളക്ക് കാലത്തേക്കുള്ള നടപടികളെക്കുറിച്ച് മന്ത്രി: മകരവിളക്ക് കാലത്ത് ഇതിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അത് മനസിലാക്കിക്കൊണ്ട് ദേവസ്വം ബോർഡും വാട്ടർ അതോറിട്ടി, കെഎസ്ഇബി, വനംവകുപ്പ്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. എല്ലാതരത്തിലുമുള്ള മുൻകരുതലും എടുക്കും.

പരമാവധി പാർക്കിങ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 1500 വാഹനങ്ങൾക്ക് കൂടി പാർക്ക് ചെയ്യാനാകുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അത് പരിശോധിച്ചു പാർക്കിങ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.

അധികമായി ടോയ്‌ലറ്റുകൾ വേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും അപകടകരമായ രീതിയിൽ മരങ്ങൾ നിൽപ്പുണ്ടെങ്കിൽ നടപടിയെടുക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം നേരിടാൻ നടപടികൾ എടുക്കും.

ശുചീകരണപ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കെ യു ജനീഷ്‌കുമാർ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ, എഡിജിപി എം ആർ അജിത്കുമാർ, എഡിഎം വിഷ്‌ണുരാജ്, സന്നിധാനം സ്‌പെഷൽ ഓഫിസർ ആർ അനന്ദ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച് കൃഷ്‌ണകുമാർ, ചീഫ് എൻജിനീയർ അജിത് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details