കേരളം

kerala

ETV Bharat / state

ക്ഷീരവികസന മേഖലയുടെ നട്ടെല്ല് കർഷകരെന്ന് മന്ത്രി കെ രാജു - മിൽമ

ഈ മേഖലയിലെ കർഷകരെ മേഖലയിൽ ഉറച്ചു നിർത്താനുള്ള സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

ക്ഷീരവികസന മേഖലയുടെ നട്ടെല്ല് കർഷകരെന്ന് മന്ത്രി കെ രാജു

By

Published : Jul 14, 2019, 3:30 AM IST

പത്തനംതിട്ട: ക്ഷീരവികസന മേഖലയുടെ നട്ടെല്ല് കർഷകരാണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ രാജു. മിൽമ പത്തനംതിട്ട ഡയറിക്കു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് സ്വീകരണ സമ്മേളനം പത്തനംതിട്ട ഡയറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവർത്തന മികവിൽ നേട്ടങ്ങളുടെ നെറുകയിലെത്തിയിരുക്കയാണ് മിൽമ, ജനങ്ങൾക്ക് വിശ്വാസമുള്ള പാലും പാലുത്പന്നങ്ങളുമാണ് മിൽമ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയനന്തര നഷ്ടങ്ങളെ അതിജീവിച്ച് മുന്നേറാൻ ക്ഷീരവികസന മേഖലക്ക് സാധിച്ചു. ഈ മേഖലയിലെ കർഷകരെ മേഖലയിൽ ഉറച്ചു നിർത്താനുള്ള സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ക്ഷീര വികസന മേഖല നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ആർസിപി കരാർ. നികുതി രഹിത ഇറക്കുമതി കർഷകരുടെ മാർക്കറ്റ് തകർച്ചക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

ഐആർക്യുഎസ് പ്രതിനിധി ടോംസി തോമസിൽ നിന്നും ഐഎസ്ഒ സർട്ടിഫിക്കറ്റ് മന്ത്രി അഡ്വ കെ രാജു ഏറ്റുവാങ്ങി. ഒപ്പം ഐഎസ്ഒ കണ്‍സള്‍ട്ടന്‍റിനുള്ള ഉപഹാര വിതരണവും ഐഎസ്ഒ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാര വിതരണവും മന്ത്രി നിർവഹിച്ചു. പത്തനംതിട്ട ഡയറിക്ക് ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം ഐ.എസ്.ഒ 9001 : 2015, എന്‍വയോണ്‍മെന്‍റൽ മാനേജ്മെന്‍റ് സിസ്റ്റം 14001: 2015, ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ് 45001:2018 എന്നീ അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details