കേരളം

kerala

ETV Bharat / state

വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍ - വ്യാപാരി വ്യവസായി ഏകോപന സമിതി

ജിഎസ്‌ടി കുടിശിക 27 ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസിൽ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്‌തതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പറയുന്നത്.

വ്യാപാരിയുടെ ആത്മഹത്യ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി

By

Published : Oct 29, 2019, 8:08 PM IST

പത്തനംതിട്ട: വാറ്റ് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തെതുടർന്ന് പത്തനംതിട്ടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് കുന്നത്ത് സ്റ്റോഴ്‌സ് ഉടമ മത്തായി ഡാനിയേല്‍ (73) എന്ന തങ്കച്ചനാണ് ആത്മഹത്യ ചെയ്‌തത്‌. ജിഎസ്‌ടി കുടിശിക ഇരുപത്തിയേഴ് ലക്ഷം രൂപ അടയ്ക്കണമെന്ന നോട്ടീസിൽ മനംനൊന്താണ് ഡാനിയേല്‍ ആത്മഹത്യ ചെയ്‌തതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് 27 ലക്ഷം രൂപ വാറ്റ് നികുതി അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് മത്തായി ഡാനിയേലിന് ലഭിച്ചത്.

വ്യാപാരിയുടെ ആത്മഹത്യ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മൃതദേഹവുമായി കലക്‌ടറേറ്റിന് മുന്നിൽ വ്യാപാരികള്‍ പ്രതിഷേധിച്ചു. ആന്‍റോ ആന്‍റണി എംപി സമരം ഉദ്ഘാടനം ചെയ്‌തു. വാറ്റ് നിയമത്തിന്‍റെ പേരിൽ വ്യാപാരി വ്യവസായികളെ ദ്രോഹിക്കുന്ന നടപടി തുടർന്നാൽ വരും നാളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് എ.ജെ ഷാജഹാൻ പറഞ്ഞു. അതേ സമയം ഭീമമായ തുക വാറ്റ് നികുതിയിനത്തിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ വ്യാപാരികളെ വിളിച്ചു വരുത്തി മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ അടച്ച് ഒത്തു തീർപ്പാക്കുന്നതിന് ശ്രമം നടത്തുന്നതായി വ്യാപാരികൾ പറയുന്നു. ക്യാഷ് ബുക്ക്, പർച്ചേസ് ഡേ ബുക്ക് എന്നിവ ഉൾപ്പെടെ പന്ത്രണ്ടോളം രേഖകൾ ഹാജരാക്കണമെന്ന് നോട്ടീസിൽ പറയുന്നു. രേഖകളുമായെത്തുന്നവർ ഉദ്യോഗസ്ഥന്‍റെ അനുവാദമില്ലാതെ ഓഫീസ് വിട്ട് പോകരുതെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയും വ്യാപാരികളുടെ ഇടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ABOUT THE AUTHOR

...view details