പത്തനംതിട്ട:ആലപ്പുഴ പുളിങ്കുന്നില്‍ വിനോദ സഞ്ചാരത്തിനെത്തിയ പന്തളം സ്വദേശി ഫോട്ടോയെടുക്കുന്നതിനിടെ ഹൗസ് ബോട്ടില്‍ നിന്ന് കാൽ വഴുതി കായലില്‍ വീണു മരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പിൽ ക്ലർക്കായ പന്തളം തോന്നല്ലൂർ കാക്കക്കുഴി പുത്തൻപുരയിൽ അബ്‌ദുള്‍ മനാഫ് (42 ) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
ഫോട്ടോയെടുക്കുന്നതിനിടെ ഹൗസ് ബോട്ടില്‍ നിന്ന് കാൽ വഴുതി കായലില്‍ വീണ് മരണം
ഇറിഗേഷന്‍ വകുപ്പിൽ ക്ലർക്കായ പന്തളം തോന്നല്ലൂർ കാക്കക്കുഴി പുത്തൻപുരയിൽ അബ്‌ദുള്‍ മനാഫാണ് മരിച്ചത്.
ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു മനാഫ്. കൈനകരി പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വച്ചാണ് അപകടം. ഉച്ച ഭക്ഷണത്തിനു ശേഷം നിർത്തിട്ടിട്ടിരുന്ന ഹൗസ് ബോട്ടിന്റെ സൈഡിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ബോട്ടിൽ നിന്നും കാല്‍ വഴുതി കായലിൽ വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്‌കൂബ ടീമും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read അച്ചൻകോവിലാറ്റിലും മണിമലയാറ്റിലും കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു