കേരളം

kerala

By

Published : Oct 19, 2020, 1:21 PM IST

ETV Bharat / state

ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തക്ക് അനുശോചനമർപ്പിച്ച് മാത്യു ടി തോമസ് എംഎല്‍എ

എടുക്കുന്ന തീരുമാനങ്ങൾ ആരെതിർത്താലും നടപ്പിലാക്കണമെന്ന നിശ്ചയ ദാർഢ്യമുള്ള ആളായിരുന്നു തിരുമേനിയെന്ന് എംഎൽഎ അനുസ്‌മരിച്ചു.

ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത  മാത്യു ടി തോമസ്  അനുശോചനം  തിരുവല്ല എംഎൽഎ  tiruvalla mla  joseph marthoma methrapolitha  mathew t thomas  condolences
ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തക്ക് അനുശോചനമർപ്പിച്ച് മാത്യു ടി തോമസ്

പത്തനംതിട്ട: കാലം ചെയ്‌ത ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തക്ക് അനുശോചനമർപ്പിച്ച് തിരുവല്ല എംഎൽഎ മാത്യു ടി തോമസ്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനാൽ മാത്യു ടി തോമസ് ഓൺലൈനായാണ് തന്‍റെ അനുശോചനവും ഓർമകളും പങ്കു വെച്ചത്. എടുക്കുന്ന തീരുമാനങ്ങൾ ആരെതിർത്താലും നടപ്പിലാക്കണമെന്ന നിശ്ചയ ദാർഢ്യമുള്ള ആളായിരുന്നു തിരുമേനി. ഓഖി ദുരന്ത കാലത്തും പ്രളയകാലത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും തിരുമേനി തന്‍റേതായ ഇടപെടൽ നടത്തിയെന്ന് എംഎൽഎ അനുസ്‌മരിച്ചു.

1975ൽ എപ്പിസ്കോപ്പയായി അഭിഷിക്തനായ വേളയിൽ ഗായക സംഘത്തിൽ താനും അംഗമായിരുന്ന കാര്യവും പിന്നീട് സഭാ കൗൺസിലിൽ തിരുമേനിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച കാര്യവും എംഎൽഎ പങ്കു വെച്ചു. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാത്യു ടി തോമസ് എംഎൽഎ നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ABOUT THE AUTHOR

...view details