പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാസ്ക് വിതരണം ചെയ്യും - Masks will be given to the students
മാസ്‌കുകള്‍ സമഗ്ര ശിക്ഷാകേരളയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്‌കുകൾ നൽകും
പത്തനംതിട്ട:മെയ് 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ സമഗ്ര ശിക്ഷാകേരളയുടെ നേതൃത്വത്തില്‍ നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ വഴി കുട്ടികളുടെ വീടുകളില്‍ മാസ്‌ക് എത്തിക്കും.