നൗഷാദിന്‍റെ ഭാര്യയെ തെളിവെടുപ്പിനായി അടൂർ പരുത്തിപ്പാറയിലെത്തിച്ചപ്പോള്‍ പത്തനംതിട്ട: കാണാതായ ആളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെയാണ് ഒന്നര വർഷം മുൻപ് കാണാതായത്. ഇയാളുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.
സംഭവം ഇങ്ങനെ:2021 നവംബര്‍ അഞ്ച് മുതലാണ് നൗഷാദിനെ കാണാതായത്. തുടര്‍ന്ന് നൗഷാദിന്‍റെ തിരോധാനം കൊലപാതകമാണെന്ന സംശയത്തിലേക്കും കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയില്‍ ഇവർ വാടകയ്ക്ക് താമസിച്ചുവന്ന വീട്ടിലേക്കും പൊലീസ് എത്തുന്നത് ഇങ്ങനെയാണ്.
നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് മുമ്പ് പത്രത്തില്‍ വന്ന പരസ്യം പൊലീസ് ഭാഷ്യം: നൗഷാദിന്‍റെ ഭാര്യ നിരന്തരം മൊഴി മാറ്റിപ്പറയുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. നൗഷാദിനെ കൊന്ന് പുഴയിലെറിഞ്ഞെന്നും കുഴിച്ചുമൂടിയെന്നും ഇവർ പരസ്‌പര വിരുദ്ധമായി മൊഴി മാറ്റി പറയുന്നുണ്ട്. പരുത്തിപ്പാറയിലെ വാടക വീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ വച്ച് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്നും അതില്‍ നിന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അടുത്തിടെ കൊച്ചി എടവനക്കാട് വാച്ചാക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിലായിരുന്നു. എടവനക്കാട് സ്വദേശി സജീവനാണ് (47) ഭാര്യ രമ്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായത്. രമ്യയുടെ ഫോൺ വിളികളും മറ്റും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇയാള്‍ കഴുത്തിൽ കയർ മുറുക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Also Read: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി
പരാതി വഴിത്തിരിവായി:2021 ഓഗസ്‌റ്റിലായിരുന്നു സജീവന്‍റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് സജീവന്‍ ഞാറയ്‌ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണമാണ് സജീവനിലേക്ക് തന്നെ തിരിച്ചെത്തിയത്. ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ തെളിവുകൾ സമാഹരിച്ച ശേഷമാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കാണാതായ സ്‌ത്രീകളെക്കുറിച്ച് അന്വേഷണം തുടങ്ങിയ വേളയിൽ രമ്യയുടെ തിരോധാനത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് സജീവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയെ താൻ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായി സജീവന്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രതിയുടെ മൊഴിപ്രകാരം വീടിനോട് ചേർന്നുള്ള മുറ്റം കുഴിച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങളും കണ്ടെത്തി. പിന്നീട് ഇവ ശാസ്‌ത്രീയ പരിശോധനയ്ക്കയച്ചു.
കൊലപാതകത്തിന് പ്രതിയ്‌ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രണയിച്ച് വിവാഹിതരായ സജീവനും രമ്യയും ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയി എന്നാണ് ബന്ധുക്കളേയും നാട്ടുകാരെയും സജീവന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
Also Read: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി; നായ്‌ക്കള്‍ കടിച്ചെടുക്കുന്നതിനിടെ രക്ഷിച്ച് സ്‌ത്രീ