കേരളം

kerala

ETV Bharat / state

അലങ്കാര വിളക്ക് ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം - യുവാവിന് ദാരുണാന്ത്യം

കട്ടപ്പന കല്ലാർ സാലഗ്രാം സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്

Electrocuted in Pathanamthitta  ഷോക്കേറ്റ് മരിച്ചു  യുവാവിന് ദാരുണാന്ത്യം  Man Electrocuted in pathanamthitta
അലങ്കാര വിളക്ക് ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

By

Published : Dec 13, 2020, 9:56 PM IST

പത്തനംതിട്ട: ക്രിസ്മസിന്‍റെ ഭാഗമായി അലങ്കാര വിളക്ക് ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കട്ടപ്പന കല്ലാർ സാലഗ്രാം സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. രഞ്ജിത്തിന്‍റെ ഭാര്യ വീടായ നെടുമ്പ്രം പടിഞ്ഞാറേക്കര തോപ്പിൽ വീട്ടിൽ വെച്ച് ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

വീടിന് മുമ്പിൽ അലങ്കാര വിളക്ക് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് തെറിച്ചു വീണ രഞ്ജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പുളിക്കീഴ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലക്ക് മാറ്റി. കോട്ടയത്തെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു രഞ്ജിത്ത്.

ABOUT THE AUTHOR

...view details