പത്തനംതിട്ട:ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മേസ്‌തിരിപ്പണിക്കാരനായ നല്ലാനിക്കുന്ന് താന്നി നില്‍ക്കുന്നതില്‍ അജി രാജ് (46) ആണ് മരിച്ചത്. സംഭവത്തിൽ പന്നിക്കുഴി പനയ്ക്കല്‍ കോളനിയില്‍ മുരളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്‌ച(29.11.2022) ഉച്ചയ്ക്ക് 12.30 ന് ഇലവുംതിട്ട ജങ്ഷനിലുള്ള ബാറില്‍ വച്ചാണ് മുരളിയും അജി രാജുമായി അടിപിടിയുണ്ടായത്. അടിയേറ്റ് തറയില്‍ തലയടിച്ചാണ് അജി വീണത്. തുടര്‍ന്ന് ഒന്നരയോടെ വീട്ടിലെത്തി കിടന്ന അജിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.