കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണ്‍ നിയമ ലംഘനം : പത്തനംതിട്ടയില്‍ 174 കേസുകള്‍

അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി.

Lockdown law violation  ലോക്ക്ഡൗണ്‍ നിയമ ലംഘനം  Kerala Lockdown  Lock Down  Covid-19  Covid  പത്തനംതിട്ട ലോക്ക്ഡൗണ്‍  ആര്‍ നിശാന്തിനി  R Nishanthini IPS
ലോക്ക്ഡൗണ്‍ നിയമ ലംഘനം; പത്തനംതിട്ട ജില്ലയിൽ 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

By

Published : May 9, 2021, 10:50 PM IST

പത്തനംതിട്ട: ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയില്‍ പൊലീസ് പരിശോധന ശക്തമായി തുടരുന്നു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള കര്‍ശന വാഹനപരിശോധ തുടരുകയാണെന്ന് ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

READ MORE:'രാജ്യത്തിനാവശ്യം ശ്വാസം' ; പ്രധാനമന്ത്രിയുടെ വസതിയല്ലെന്ന് രാഹുൽ ഗാന്ധി

രണ്ടു ദിവസങ്ങളിലായി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 165 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒന്‍പത് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, ഏഴ് കടകള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. വീടുകളില്‍ ക്വാറന്‍റൈനിൽ കഴിയവെ നിബന്ധനകള്‍ ലംഘിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1545 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 928 പേര്‍ക്കെതിരെയും പെറ്റി കേസ് എടുക്കുകയോ നോട്ടിസ് നല്‍കുകയോ ചെയ്തതായും ജില്ല പൊലീസ് മേധാവി അറിയിച്ചു.

READ MORE:വളർത്തമ്മയുടെ കബറിടത്തിൽ നോമ്പ് കാലത്ത് പ്രാർഥന മുടക്കാതെ ശ്രീധരൻ

അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരെ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍ നിശാന്തിനി അറിയിച്ചു.

ABOUT THE AUTHOR

...view details