കേരളം

kerala

ETV Bharat / state

ഭീതി പരത്തിയ പുലിയെ കെണിയില്‍ വീഴ്ത്തി വനം വകുപ്പ് - സീതത്തോട് - ആങ്ങമൂഴി മേഖല

സീതത്തോട് - ആങ്ങമൂഴി മേഖലയിലെ അളിയന്‍മുക്ക് പ്രദേശത്തുവച്ചാണ് പുലിയെ കെണിവച്ച് പിടികൂടിയത്.

wild  leopard  Forest Department  വനം വകുപ്പ്  സീതത്തോട് - ആങ്ങമൂഴി മേഖല  ഭീതിപടര്‍ത്തി പുലി
ഭീതിപടര്‍ത്തിയതിനെ തുടര്‍ന്ന് കെണിവച്ച് വനം വകുപ്പ്; പിടിയിലായ പുലിയെ വനത്തില്‍ വിട്ടു

By

Published : Nov 5, 2021, 12:59 PM IST

Updated : Nov 5, 2021, 1:08 PM IST

പത്തനംതിട്ട: സീതത്തോട് - ആങ്ങമൂഴി മേഖലയില്‍ മൂന്ന് മാസമായി ഭീതിപരത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ വീണു. ഒരാഴ്ച മുൻപാണ് അളിയന്‍മുക്ക് പ്രദേശത്ത് വനപാലകർ കൂടുവച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് പുലി കൂട്ടിലകപ്പെട്ടത്.

മൂന്ന് മാസമായി ഭീതിപരത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ വീണു.

ALSO READ:ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം

വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി, പുലിയെ കക്കി വനമേഖലയിൽ തുറന്നുവിട്ടു. ആങ്ങമൂഴി ജനവാസ മേഖലയിൽ വിഹരിച്ചിരുന്ന പുലി എട്ട് വളർത്തുനായ്ക്കളെ ആക്രമിച്ചിരുന്നു. ഭീതിയുയര്‍ന്ന സാഹചര്യത്തില്‍ സന്ധ്യാസമയങ്ങളില്‍ ജനം പുറത്തിറങ്ങിയിരുന്നില്ല. കെണിയിലായത് നാട്ടുകാർക്ക് ആശ്വാസമായെങ്കിലും വീണ്ടും എത്തുമോയെന്ന ആശയങ്കയിലാണ് ഇവര്‍.

Last Updated : Nov 5, 2021, 1:08 PM IST

ABOUT THE AUTHOR

...view details