പിടി കൊടുക്കാതെ കടുവ; പിടികൂടാൻ മൂന്ന് ഷാര്‍പ്പ് ഷൂട്ടര്‍മാരും
കടുവയെ തിരയുന്ന വനംവകുപ്പ് സംഘത്തോടൊപ്പം പ്രത്യേക വൈദഗ്ധ്യം നേടിയ പൊലീസിന്‍റെ മൂന്നു ഷാര്‍പ്പ് ഷൂട്ടര്‍മാരെക്കൂടി നിയോഗിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജുവിന്‍റെ അറിയിപ്പ് ലഭിച്ചതായി രാജു എബ്രാഹാം എംഎല്‍എ അറിയിച്ചു.
പത്തനംതിട്ട: പേഴുംപാറയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം നേടിയ പൊലീസിന്‍റെ മൂന്നു ഷാര്‍പ്പ് ഷൂട്ടര്‍മാരെക്കൂടി നിയോഗിച്ചതായി രാജു എബ്രാഹം എംഎല്‍എ അറിയിച്ചു. ചൊവ്വാഴ്‌ച വൈകീട്ട് അരീക്കാവിൽ തടി ഡിപ്പോയ്ക്ക് സമീപം കടുവയെ കണ്ടെന്നറിഞ്ഞ് തോക്കുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. വടശേരിക്കര പഞ്ചായത്തിൽ എട്ടാം വാർഡ് മണിയാർ, കോന്നി താലൂക്കിലെ ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വനം വകുപ്പ് സംലത്തോടൊപ്പം പൊലീസിനെ കൂടി നിയോഗിച്ച് തെരച്ചിലിന് ഉത്തരവിട്ടിരിക്കുന്നത്. ഇവര്‍ ഇന്നു തന്നെ ചുമതലയേല്‍ക്കും.