പത്തനംതിട്ട:ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് സമിതിയുടെ നിയമോപദേശം. മോചന ദ്രവ്യം ആവശ്യപ്പെടൽ, മനപ്പൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് നിർദേശം. വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും നിലനിൽക്കുമെന്ന് പൊലീസിന് ലഭിച്ച നിർദേശത്തിൽ പറയുന്നു. നിയമോപദേശം അനുസരിച്ചുള്ള അന്വേഷണ റിപ്പോർട്ടായിരിക്കും പൊലീസ് കോടതിയിൽ സമർപ്പിക്കുക. ഇനിന് ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ്.
ചിറ്റാർ കസ്റ്റഡി മരണം; പൊലീസിന് നിയമോപദേശം ലഭിച്ചു
നിയമോപദേശം അനുസരിച്ചുള്ള അന്വേഷണ റിപ്പോർട്ടായിരിക്കും പൊലീസ് കോടതിയിൽ സമർപ്പിക്കുക. ഇനിന് ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് ഉണ്ടാകുക.
75,000 രൂപ നൽകിയാൽ കേസ് ഒഴിവാക്കാമെന്ന് മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. മത്തായിയുടെ ഭാര്യ ഷീബ നൽകിയ മൊഴിയിലും പണം ആവശ്യപ്പെട്ട കാര്യം പറയുന്നുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ചേർത്തിരിക്കുന്ന 304 വകുപ്പിനേക്കൾ ഗൗരവമുള്ളതാണ് 364 എ. പുതിയ തെളിവുകൾ ലഭിച്ചാൽ 302 വകുപ്പ് ആകും. ചട്ടം പാലിക്കാതെ കസ്റ്റഡിയിൽ എടുത്തതിനെ തട്ടികൊണ്ട് പോകലിന്‍റെ പരിധിയിലും കൈക്കൂലി ആവശ്യപ്പെട്ടതിനെ മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്‍റെ പരിധിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മഹസറിലും ജനറൽ ഡയറിയിലും കൂട്ടിച്ചേർക്കൽ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ ചമയ്ക്കൽ കേസ് കൂടി എടുക്കുന്നത്. പ്രതികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പക്കൽ നിന്ന് വിലപേശി പണം വാങ്ങുന്ന അരുൺ എന്നയാളാണ് കേസിൽ വനം വകുപ്പിന് വേണ്ടി ഇടപെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ ലഭിക്കുന്ന പണത്തിൽ ഒരു പങ്ക് ഇടനിലക്കാരനുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.